Wednesday, April 29, 2009

സല്ലാപം

അവള്‍ അവനെ വിട്ടു ഈ ലോകത്തില്‍ നിന്നും യാത്രയായി.എന്നാലും അവളുടെ ആത്മാവ് അവനോടു സല്ലപിക്കാന്‍ എന്നും വരും..
അവള്‍: എന്‍റെ തോടീലെ മരക്കൊമ്ബിലുള്ളോരു

തത്തമ്മ പെണ്ണിന്നെങ്ങിനുണ്ട്?
അവന്‍: കൊഞ്ജുന്നുന്ടേയത് കൊഞ്ജുന്നുന്ടേയത്

നിന്ടെയാ മൊഞ്ജുള്ള കൊഞ്ജല്‍് പോലെ..

അവള്‍: അന്തിയാവുമ്പോ വെളിച്ചം വെക്കാനായി

നിന്‍റെ കുടീലിനിയാരുണ്ട് കൂടെ?
അവന്‍:അന്തിയാവുമ്പോ വെളിച്ചമെന്തിനാ

നിന്ടെയോര്‍്മ്മക്കിന്നെത്ര പ്രകാശം..

അവള്‍: കഞ്ഞീം പയറും വെച്ചുണ്ടാക്കാനായി

നിന്‍റെ കൂടെയിനി ആരുണ്ട്‌?
അവന്‍: കഞ്ഞീം പയറും വെച്ചില്ലേലെന്താ

നിന്‍ സ്വാദുണ്ടിന്നു എന്‍ നാവിന്‍ തുമ്പില്‍..

അവള്‍:എന്‍റെ തോടീലെ താമരക്കുളത്തിലെ

താമരപ്പൂക്കളിന്നെങ്ങിനുണ്ടു?
അവന്‍: ഭംഗിയുണ്ടേയതു ഭംഗിയുണ്ടേയതു

നിന്ടെയാ ഭംഗീള്ള കണ്ണ് പോലെ..

അവള്‍ : മുത്തപ്പന്‍ കാവില് തെയ്യം കാണാനായി
നിന്‍റെ കൂടെയിനി ആര് പോരും ?
അവള്‍ :മുത്തപ്പന്‍ കാവില് പോകും വഴീലെല്ലാം

നിന്‍റെ കാല്‍ത്തള കൊന്ജല്‍് കേള്‍ക്കാം..

അവള്‍:എന്‍റെ തോടീലെ കിഴക്കേടത്തുള്ളോരു

ചക്കര മാമ്പഴമെങ്ങിനുണ്ട്?
അവന്‍: മധുരമുണ്ടേയതു മധുരമുണ്ടേയതു

നിന്‍റെയാ പഞ്ജാര ചുണ്ട് പോലെ..

അവള്‍: കണ്ണന് ചാര്‍ത്തുവാന്‍ മാല കോര്‍ക്കാനായി
നിന്‍റെ കൂടെയിനി ആരുണ്ട്‌?
അവന്‍: കണ്ണന് ചാര്‍ത്തുവാന്‍ മാലയെന്തിനാ

രാധയില്ലെന്കില്‍ കണ്ണനുണ്ടോ?

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

അല്പം സമയമെടുത്ത് ഒന്ന് കൂടി എഡിറ്റ്‌ ചെയ്ത് അക്ഷരതെറ്റുകള്‍ മാറ്റി പോസ്റ്റ്‌ ചെയ്യു..
ആശംസകള്‍..

Anonymous said...

എല്ലാം അവളില്‍ കാണുക
പ്രേമം എന്നാ രോഗം ഇതാണ്

പാവപ്പെട്ടവൻ said...

നിന്‍റെ കൂടെയിനി ആരുണ്ട്‌ ? ....ഞാനുണ്ട്