ഒരു തിരി വെളിച്ചമായി വന്നു നീ
സൂര്യനെ പോലും വെല്ലും പ്രകാശം നല്‍കാന്‍
എന്നിട്ടും നീ എന്നെ ഇട്ട് പോയില്ലേ
ദൂരെ ആ അന്ധകാര കൂട്ടിലേക്ക് ..
ഒരിക്കലും തീരാ മൌനത്തിന്‍ ഇടനാഴികളില്‍്
എന്‍റെ കണ്ണുനീര്ത്തുള്ളികള്‍് പവിഴങ്ങളായി
നിനക്കു ഞാന്‍ പണിയട്ടെ ഒരു മാല
എന്നെങ്കിലും നീ തിരിച്ചു വരുമെങ്കില്‍
ഒരു നീരുറവ പോലുമില്ലാതെ
എന്‍റെ മനമിന്നൊരു മരുഭൂമിയായി
നിന്‍റെ ആ തീക്ഷ്ണ പ്രകാശത്തില്‍
എന്നിലെ വസന്തം മുഴുവന്‍ കരിഞ്ഞു പോയി ...
ഒരു നിമഷം എനിക്ക് നീ തന്നെന്കില്‍
ഒരേ ഒരു നിനിഷം മാത്രം തന്നെന്കില്‍
ഞാന്‍ പറഞ്ഞേനെ നിന്നെ പുണര്‍ന്നു കൊണ്ട്
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ..
മറക്കുന്നു ഞാന്‍ താരാട്ട് പാട്ടു പോലും
നീ സമ്മാനിച്ച മൌനത്താല്‍
മറക്കുന്നു ഒരു പുഞ്ചിരി
പോലും നീ തന്ന ദുഖത്താല്‍ ..
സാഗരങ്ങള്‍ എന പോലെ നിന്നോര്മ്മകള്‍്
എന്നിലേക്കടിക്കുന്നു എന്നും ശക്തിയോടെ
കൊടുംകാറ്റ് എന്ന പോലെ ഞാന്‍ അറിയും
നിന്നെ ഇന്നും എന്നുള്ളില്‍.
നിനക്കു വേണ്ടി പണിത കനകച്ചിലങ്ക
ഇന്നോ ശാന്തമായി ഉറങ്ങുന്നു
നിനക്കു വേണ്ടി വാങ്ങിയ തോട്ടില്‍
ഇന്നു വെറും ബിംബമായി.
നിനക്കു വേണ്ടിയുള്ള സ്നേഹം
മാത്രം ഇന്നും നിന്നെ പുണരുന്നു..
Subscribe to:
Post Comments (Atom)
4 comments:
പറയാന്‍ വേണ്ടി പറയുകയല്ല. സങ്കടം, ആഴത്തിലുള്ള വേദന... തോന്നി ഇതു വായിച്ചു കഴിഞ്ഞപ്പോള്‍. ഏതോ വിദൂരതകളിലേയ്ക്കകന്നകന്നു പോകുന്ന ഒരു ചിലങ്കയുടെ സ്വരം കാതില്‍ മുഴങ്ങുന്നതുപോലെ. കടലുകള്‍ക്കുമപ്പുറത്തു നിന്നും ഒരു പേണ്‍കുഞ്ഞ് കരയ്യണപോലെ. തീരങ്ങളില്‍ നിന്നും ഒരമ്മയുടെ കരച്ചില്‍ പോലെയൊരു താരാട്ടും.
ശരിക്കും മനസ്സ് വേദനിക്കുന്നു
"നിനക്കു വേണ്ടിയുള്ള സ്നേഹം
മാത്രം ഇന്നും നിന്നെ പുണരുന്നു.." ഈ വരികള്‍ അമ്മയുടെ സ്നേഹം കാട്ടിത്തരുന്നു .
.....ഒരമ്മയുടെ മനസ്സ് തുറന്നു കാണിക്കുന്ന വരികള്‍..
...ആശംസകള്‍...
ഒരു ദുരന്തത്തിന്റെ നൊംബരം ...
Post a Comment