Thursday, July 24, 2008

ഓര്‍മയുടെ കുളിര് ...

മഴ പെയ്തോഴിന്ചു..വെയില് ഉദിച്ചു.മുട്ടത്തു പച്ച പായല് പിടിച്ചിട്ടുണ്ട്..വെയില്‍ വരാന്‍ കാത്തു നിക്കുന്ന ഞങ്ങളുണ്ടോ അത് ശ്രദ്ധിക്കുന്നു.."ധാ നോക്കി നടക്കു,വഴുതി വീഴും.." എന്നുള്ള വെല്ലമ്മയുദെ പിന്നില്‍ നിന്നുള്ള വിളി വക വെക്കാതെ ഞങ്ങള്‍ കുട്ടികലെല്ലരും ഓടി..അവിടെ kanchiyum കറിയും വെച്ചു കളിക്കാന്‍.നാളുകളായി ശേഖരിച്ചു വച്ച മരുന്നിന്ടെ മൂടികളും ,അമ്മമാര്‍ ഉപയോഗിച്ചു കളഞ്ച്ച പഴയ ബാഗുകളും ,പ്ലാസ്റ്റിക് സ്പൂനുകളും,ചിരട്ടുകളും..എന്ന് വേണ്ട കിട്ടുന്ന എന്തും അന്ന് ഞങ്ങള്ക്ക് കളിപ്പട്ടങ്ങലായിരുന്നു..
ചെറിയ ഉരുളന്‍ കല്ലുകള്‍ ഞങ്ങള്ക്ക് ചോറായി..ചെറിയ ഇലകള്‍ കരികളായി .കുറച്ചു വലിയ ഇലകള്‍ മീന്‍ പോരിച്ചതായി..എല്ലാം കൂടെ ഇലയില്‍ വിളമ്പി അവസാനം അത് പായസമായി..
അങ്ങനെ പോകുന്നു കണ്ചിയും കറിയും..കള്ളികള്‍ വരച്ചും കളി ഉണ്ടായിരുന്നു..ജിബ്ലികള്‍ പരുതിയുള്ള പോക്കും..അവസാനം വരയില്‍ കാല് ചവുട്ടിയെന്നു പരന്ച്ചു പരസ്പരം അടികൂടി പിരിന്ച്ചു മിണ്ടാതെ നിന്ന സമയങ്ങള്‍...
എല്ലാവരും ഒരുമിച്ചു ഇരുന്നു ഇലയില്‍ ഊണ് കഴിക്കുമ്പോള്‍ സഹായിക്കാന്‍ വരുന്ന ഏട്ടന്മാരുമം..ഇടുങ്ങിയ പടിന്ചാട്ടയില്‍ ഞങ്ങള്‍ എഴെട്ടുകുട്ടികള്‍ ഞെങ്ങിഞ്ഞെരുങ്ങിയിരുന്നു പ്രാര്‍ത്ഥിക്കുമായിരുന്നു..പിന്ന്നെ അവിടെ ഒരു സംഗീത കച്ചേരി തന്നെ..തീര്‍ന്നാലും തീരാത്ത അത്രയും പാട്ടുകള്‍..
kinarinde അടുത്തായിരുന്നു ബഹുരസമ..അതില്‍ നിന്നു വെള്ളം കോരി ഞങ്ങളുടെ മേല്‍ ഒഴിക്കുമായിരുന്നു..അതിന്റെ കുളിര്‍മ ഇപ്പോഴും വിട്ടു മാറിയിട്ടില്ലാ..
അതെ പോലെ ഞങ്ങളുടെ തെരുവത്തെ വീടിന്‍റെയും വെല്ലമ്മ യുടെ ഓര്‍മകളും ഇന്നും മായാതെ മനസ്സില്‍ കിടക്കുന്നു...

Wednesday, July 23, 2008

anuraagam

കാനുവാനുള്ളില്‍ മോഹം കിളിര്‍ത്തത് നീ aരിന്ചീല..
കേള്‍ക്കുവാനെന്റെ കരളു പിടച്ചതും നീ അറിന്ചീല.....
കണ്ടീലല്ലോ ഞാന്‍ നിന്‍ മുഖം
കേട്ടീലല്ലോ ഞാന്‍ നിന്‍ സ്വരം
എന്നിട്ടും നീ എന്‍ടെഉള്ളില്‍ കൂട് കൂട്ടീലെ ....
പാടത്ത് നിന്നൊരാ പാട്ടൊന്നു മൂളിയതും നീ അറിന്ചീല....
പടി വാതുക്കല്‍ വന്നു സ്വപ്നങ്ങള്‍ കണ്ടതും നീ അറിന്ചീല...
തോട്ടീലല്ലോ നീ കുംകുമം
മുത്തീലല്ലൊ നീ എന്‍ കവിള്‍
എന്നിട്ടും നീ എന്‍ടെ സ്വപ്നത്തില്‍ തേന്‍ പോഴിചീലെ...