Thursday, March 19, 2009

അച്ഛനും അമ്മയും

"അച്ചാ ഫാസ്റ്റ് ഫാസ്റ്റ് ..വേഗം ബോള്‍ പിടിക്ക്.ഹാ ഹാ..ഇനി അമ്മക്ക് പാസ് ചെയ്യ്‌.."അച്ഛന്‍ നേരത്തെ വീട്ടിലെത്തിയതിന്ടെ ഉത്സാത്തിലാണ് അമ്മുവും ഞാനും..ഞങ്ങള്‍ മൂന്നു പേരും പുറത്തു apartment ലോണില്‍ പന്ത് കളിക്കുകയാണ് ."ലില്ലി, ആര്‍ യു നോട് കമിന്ഗ് to പ്ലേ?",അമ്മു ലില്ലിയെ കളിക്കാന്‍ വിളിച്ചു.തൊട്ടടുത്ത അപാര്‍്ട്മെന്ടിലെ ബാല്‍ക്കണിയില്‍ ലില്ലിയെ അവളുടെ അമ്മ പഠിപ്പിക്കുകയാണ്. പടിക്കുകകയാണെന്കിലും അവളുടെ ശ്രദ്ധ മുഴുവന്‍ ഞങ്ങളിലായിരുന്നു.കാറ്റില്‍ പറക്കുന്ന ഇളം ബ്രോവ്ന്‍ നിറത്തിലുള്ള മുടിയിലുടെ വിരലോടിച്ചു അവള്‍ സന്ഗടത്തോടെ പറഞ്ഞു, "ഐ ഹാവ് exams".കളിയും ചിരിയുമായി നേരം ഇരിട്ടിയത് അറിഞ്ഞില്ല."വാ സന്ധ്യയായി..ഇനി അകത്തേക്ക് പോകാം."കളി അവസാനിപ്പിച്ചു ഞങ്ങള്‍ മൂന്നു പേരും വീട്ടിനകത്തേക്ക്‌ പോയി.വാതിലിനടുത്ത് നിന്നു അമ്മു പറഞ്ഞു "ബൈ ലില്ലി.സീ യു".വെള്ളാരംകല്ലുള്ള കണ്ണുകളുമായി ആ സുന്ദരിക്കുട്ടി തിരിഞ്ഞു നോക്കി "ബൈ അമ്മു".അമ്മുവും അച്ഛനും അകത്തു പോയി.ഞാന്‍ വാതിലടക്കാന്‍ തുടങ്ങിയപ്പോള്‍ ലില്ലി അവളുടെ അമ്മയോട് പറയുന്നതു ഞാന്‍ കേട്ടു "ഡു എവെരി കിഡ്സ് ഹാവ് ബോത്ത് parents ?"(എല്ലാ കുട്ടികള്‍ക്കും അച്ഛനും അമ്മയും ഉണ്ടാവുമോ?)അചന്ടെയും അമ്മയുടെയും രണ്ടുപേരുടെയും സ്നേഹം കിട്ടാതെ വളരുന്ന ഓരോ കുരുന്നു ബാല്യത്തിന്ടെയും ഈ ചോദ്യത്തിന് എന്ത് ഉത്തരമാണ് ചെറിയ ചെറിയ കാരണങ്ങള്‍ക്ക് വേണ്ടി ബന്ധങ്ങള്‍ മുറിച്ചു മാറ്റുന്ന പുതിയ തലമുറയ്ക്ക് നല്‍കാനുള്ളത്..

കൃഷ്ണന്ടെ കല്യാണം

ഉച്ച വെയിലിന്ടെ ആലസ്യം പിടിച്ചു ജനാലയിലൂടെ വരുന്ന നേരിയ കാറ്റിന്‍റെ സുഖവും കിട്ടി ഞാനും എന്ടെ അന്ജു വയസ്സുകാരി അമ്മുക്കുട്ടിയും കിടക്കയില്‍ ചടന്ചിരിക്കുകയായിരുന്നു.അപ്പൊഴാണു അവള്‍ക്കൊരു ചോദ്യം .."അമ്മേ , ഞാന്‍ വലുതായിട്ടു കൃഷ്ണനെ കല്യാണം കഴിച്ചോട്ടെ?" ഞാനൊന്നു ഞെട്ടി .."ഏതു കൃഷ്ണനെ?" "അമ്മേ ,നമ്മള്‍ടെ ദൈവം ഇല്ലേ..നമ്മല്‍ പ്രാര്ത്ഥിക്കുന്ന..ആ കൃഷ്ണനെയാ ഞാന്‍ പറഞ്ഞേ " അന്ചു വയസ്സുകാരിയുടെ മുഖത്തെ നിഷ്കളങ്കത കണ്ടു ഞാന്‍ ചോദിചു."അതെന്തിനാ അമ്മൂനു കൃഷ്ണനെ കല്യാണം കഴിക്കണ്ടതു?"ഒട്ടും സംശയിക്കാതെ അവള്‍ പറഞു "അമ്മേ ,, കൃഷ്ണനെ കല്യാണം കഴിചാല്‍ ഒന്നും പേടിക്കണ്ട..എന്തു പ്രശ്നം ഇണ്ടായാലും കൃഷ്ണന്‍് എന്നെ രക്ഷിക്കും അല്ലേ..അപ്പൊ ഞാന്‍ കൃഷ്ണനെ കല്യാണം കഴിക്കട്ടെ അമ്മേ?" അവളുടെ വിശ്വാസതെ തളര്‍്ത്താതെ ഞാന്‍ പറഞ്ഞു ,"നിനക്കു വലുതാവുമ്പോ ഒരു കൃഷ്ണനെ കിട്ടും.എന്തു പ്രശ്നം വന്നാലും അമ്മുന്ടെ ഒന്നിച്ച്‌ തന്നെ നിന്നിട്ടു അമ്മുനെ എല്ലാത്തില്‍ നിന്നും രക്ഷിക്കുന്ന ഒരു കൃഷ്ണനെ നിനക്കു കിട്ടും.." ജനാലയിലൂടെ ഒരു നേര്‍്ത്ത കുളിര്‍കാറ്റു വന്നു അവളെ തഴുകി പോയി.. ഒരു ചെറു പുന്ചിരിയോടെ അവള്‍ മയങി.. ഈ അന്ചു വയസ്സുകാരിയുദെ സ്വപ്ന സാക്ഷാല്ക്കരത്തിനു വേണ്ടി സാക്ഷാല്‍ കൃഷ്ണനോട് പ്രാര്ത്ഥിച്ച് ഞാനും മയങി പൊയി..

Wednesday, March 4, 2009

പശ്ചാത്താപം


പശ്ചാതാപതാല്‍ ഞാന്‍ ഉരുക്കും ചുടു കണ്ണീര്‍
പാശ്ചാത്ത്യത്തിലോ പൌരസ്ത്ത്യത്ത്തിലോ
പാരത്തിനറ്റമുന്ടെന്കില്‍് അങ്ങവിടെയും
പാല്‍നിലാവ് പോല്‍ പരന്നീടുന്നു