Thursday, March 19, 2009
കൃഷ്ണന്ടെ കല്യാണം
ഉച്ച വെയിലിന്ടെ ആലസ്യം പിടിച്ചു ജനാലയിലൂടെ വരുന്ന നേരിയ കാറ്റിന്‍റെ സുഖവും കിട്ടി ഞാനും എന്ടെ അന്ജു വയസ്സുകാരി അമ്മുക്കുട്ടിയും കിടക്കയില്‍ ചടന്ചിരിക്കുകയായിരുന്നു.അപ്പൊഴാണു അവള്‍ക്കൊരു ചോദ്യം .."അമ്മേ , ഞാന്‍ വലുതായിട്ടു കൃഷ്ണനെ കല്യാണം കഴിച്ചോട്ടെ?" ഞാനൊന്നു ഞെട്ടി .."ഏതു കൃഷ്ണനെ?" "അമ്മേ ,നമ്മള്‍ടെ ദൈവം ഇല്ലേ..നമ്മല്‍ പ്രാര്ത്ഥിക്കുന്ന..ആ കൃഷ്ണനെയാ ഞാന്‍ പറഞ്ഞേ " അന്ചു വയസ്സുകാരിയുടെ മുഖത്തെ നിഷ്കളങ്കത കണ്ടു ഞാന്‍ ചോദിചു."അതെന്തിനാ അമ്മൂനു കൃഷ്ണനെ കല്യാണം കഴിക്കണ്ടതു?"ഒട്ടും സംശയിക്കാതെ അവള്‍ പറഞു "അമ്മേ ,, കൃഷ്ണനെ കല്യാണം കഴിചാല്‍ ഒന്നും പേടിക്കണ്ട..എന്തു പ്രശ്നം ഇണ്ടായാലും കൃഷ്ണന്‍് എന്നെ രക്ഷിക്കും അല്ലേ..അപ്പൊ ഞാന്‍ കൃഷ്ണനെ കല്യാണം കഴിക്കട്ടെ അമ്മേ?" അവളുടെ വിശ്വാസതെ തളര്‍്ത്താതെ ഞാന്‍ പറഞ്ഞു ,"നിനക്കു വലുതാവുമ്പോ ഒരു കൃഷ്ണനെ കിട്ടും.എന്തു പ്രശ്നം വന്നാലും അമ്മുന്ടെ ഒന്നിച്ച് തന്നെ നിന്നിട്ടു അമ്മുനെ എല്ലാത്തില്‍ നിന്നും രക്ഷിക്കുന്ന ഒരു കൃഷ്ണനെ നിനക്കു കിട്ടും.." ജനാലയിലൂടെ ഒരു നേര്‍്ത്ത കുളിര്‍കാറ്റു വന്നു അവളെ തഴുകി പോയി.. ഒരു ചെറു പുന്ചിരിയോടെ അവള്‍ മയങി.. ഈ അന്ചു വയസ്സുകാരിയുദെ സ്വപ്ന സാക്ഷാല്ക്കരത്തിനു വേണ്ടി സാക്ഷാല്‍ കൃഷ്ണനോട് പ്രാര്ത്ഥിച്ച് ഞാനും മയങി പൊയി..
Subscribe to:
Post Comments (Atom)
2 comments:
എന്തു പ്രശ്നം വന്നാലും അമ്മുന്ടെ ഒന്നിച്ച് തന്നെ നിന്നിട്ടു അമ്മുനെ എല്ലാത്തില്‍ നിന്നും രക്ഷിക്കുന്ന ഒരു കൃഷ്ണനെ നിനക്കു കിട്ടും.."
അതെ. അമ്മൂന് അങ്ങിനെ ഒരു കൃഷ്ണനെ കിട്ടട്ടെ
thanks lakshmi..
Post a Comment