Wednesday, January 21, 2009

ഒരു കവിത..

നീ വന്നത് ഒരു മന്ദമാരുതന്‍ പോലെ ആയിരുന്നു..ഒരായിരം പൂക്കളുടെ സുഗന്ധവും പേറി..എന്റെ ജീവനെ വശ്യമാക്കാന്‍.ഒരു ചെറു തലോടലായി എന്ടെ മേനിയെ പുളകമണിയിക്കാന്‍്.മങ്ങിയിട്ടില്ല ഇന്നും ആ സുഗന്ധവും തലോടലും.

നീ വന്നത് ഒരു സാന്ത്വനമായി ആയിരുന്നു.ഉറവ വറ്റി വരണ്ട എന്നിലേക്ക്‌ നീ പനിനീര്‍ തളിച്ചു.ആ നനവ് മാധുര്യമുള്ളതായിരുന്നു.നിന്ടെ വാക്കുകള്‍ പോലെ..നിന്ടെ സ്നേഹം പോലെ.ആ നനവിന്ടെ കുളിര്‍മ എനിക്ക് ആശ്വാസമായിരുന്നു.എന്നും..

നീ വന്നത് ഒരു ഗന്ധര്‍വനായായിരുന്നു .നിന്ടെ ചിരകുകളിലേറ്റി എന്നെ കൊന്ടു പോയി.ആ ചിരകിന്ടെ
പേരു പ്രേമം എന്നായിരുന്നു.അങ്ങ് ദൂരെ ദൂരെ ഒരു കൂട്ടില്‍ ങ്ങങ്ങളെതി .ആ കൂട് നിന്‍ടെ ഹൃദയമായിരുന്നു.അവിടെ ഞാനും നീയും മാത്രമായിരുന്നു.അവിടെ എങ്ങും പ്രേമമായിരുന്നു.ഇപ്പോഴും..എപ്പോഴും..

നീ വന്നത് ഒരു കുയിലിന്ടെ paatu പോലെ..ഒരിക്കലും തീരാത്ത പട്ടു പോലെ..കേട്ടാലും മതി വരാത്ത നാദം പോലെ..ഞാന്‍ ആടുന്നു ആ നാദത്തിന്‍ ലഹരിയില്‍..

നീ വന്നത് വസന്തം പോലെ..നിന്നില്‍ മുഴുവന്‍ ചിരിക്കുന്ന പൂക്കളായിരുന്നു..നിന്നില്‍ മുഴുവന്‍ നിറങ്ങളായിരുന്നു..എനിക്ക് സന്തോഷം നല്‍കാന്‍..ഈ ജീവിതം മുഴുവനും..

നീ വന്നത് പ്രകാശം പോലെ..എന്നിലെ അന്ധകാരത്തെ നീക്കാന്‍..ഒരു പുതു വെളിച്ചം തരാന്‍..ഒരു പുതു ജീവന്‍ തരാന്‍..

നീ വന്നത് അച്ഛനെ പോലെ..നല്ല വഴി കാട്ടി തരുവാന്‍..
.അമ്മയെപോലെ എന്നും സാന്തനിപ്പിക്കുന്ന കയ്കളുമായി..
ഏട്ടനെ പോലെ ..എന്നും സംരക്ഷിക്കാന്‍..
കൂട്ടുകാരനെ പോലെ..എല്ലാം പങ്കിടാന്‍..
ഒരു കളിതോഴനെ പോലെ..കളിക്കാനും വഴക്കിടാനും..
കൂട്ടുകാരിയെ പോലെ..വാതോരാതെ സംസാരിക്കാന്‍..
ഒരു പൈതലിനെ പോലെ..കൊണ്ചാന്‍

ഒടുവില്‍ ഞാന്‍പറയട്ടെ..എന്ടെ inakkiliyaayi നീ വന്നു
എന്ടെതാവാന്‍ ..oru ഹൃദയമാവാന്‍..
ജന്മാണ്ടാരങ്ങളിലേക്ക്..

നീ എനിക്ക് എല്ലാമാണ്..
ഞാന്‍ നിന്നെ പ്രേമിക്കുന്നു..
അന്നും ഇന്നും എന്നും..




No comments: